'പ്രതികൾ സി.പി.എം പ്രവർത്തകരാണെങ്കിൽ രക്ഷപ്പെടും'; വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട് - വാളയാർ, വണ്ടിപ്പെരിയാർ കേസുകളിൽ പ്രതികൾ രക്ഷപ്പെട്ടതിന് പിന്നിൽ ഗുരുതര ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും രണ്ട് കേസുകളിലും പ്രതികൾ രക്ഷപ്പെട്ടത് സി.പി.എം പ്രവർത്തകരായതുകൊണ്ടാണെന്നും അവർ പറഞ്ഞു.  വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അവർ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. വാളയാർ പെൺകുട്ടികളുടെ കുടുംബവും സമരസമിതി പ്രതിനിധികളും അഭിഭാഷകരു അമ്മയോടൊപ്പമുണ്ടായിരുന്നു.
  അതിനിടെ, വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നല്കാനുള്ള കത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡി.ജിപിക്ക് നല്കും.
 

Latest News