ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍ -എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂര്‍ പൊട്ടന്‍ സെന്ററിലാണ് സംഭവം. കൊച്ചി വിമാനത്താവളത്തില്‍ പോയി വരികയായിരുന്ന വലപ്പാട് സ്വദേശി കൊണ്ടിയാറ ഗോപാലകൃഷ്ണനും, കുടുംബവും സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. കാറിലുണ്ടായിരുന്നവര്‍ തീ കണ്ട് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പറയുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

 

Latest News