ചെന്നൈ-തെന്നിന്ത്യന്‍ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റേയും. വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാര്‍ത്തയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കള്‍ ആയത്. രുദ്രോനീല്‍ എന്‍ ശിവന്‍, ദൈവിക് എന്‍ ശിവന്‍ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകള്‍. 'ഞങ്ങളുടെ ഉയിരും ഉലകവും' എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചത്.ഇപ്പോഴിതാ നയന്‍താരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. ചെന്നൈയിലെ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തിയിരുന്നു. ദുരിതം പേറിയവര്‍ക്ക് നടി നയന്‍താര ഫെ 9 കമ്പനിയുടെ പേരില്‍ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ കയ്യടികള്‍ക്ക് ഒപ്പം തന്നെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളും നയന്‍സിന് നേരിടേണ്ടി വന്നിരുന്നു.
കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള പ്രത്യേക വാഹനത്തില്‍ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബയല്‍വാന്‍ രംഗനാഥന്‍ എത്തിയിരിക്കുന്നത്. പണം മാത്രമാണ് നയന്‍താരയുടെ ലക്ഷ്യമെന്നും പണത്തോട് ആര്‍ത്തിയാണെന്നും രംഗനാഥന്‍ പറയുന്നുണ്ട്.