ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 22 ന്

ദോഹ- ഖത്തറില്‍ മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 22 ന് വെള്ളിയാഴ്ച് മിസഈദില്‍ നടക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മിസഈദിലെ ഗ്‌ളോബല്‍ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പില്‍ വെള്ളിയാഴ്ച 9 മണി മുതല്‍ 11മണിവരെയായിരിക്കും ക്യാമ്പ്.
വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഈ സേവനം പയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ

 

Latest News