Sorry, you need to enable JavaScript to visit this website.

കുവൈത്തിന് ആരായിരുന്നു ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹ്

കുവൈത്ത്- കഴിഞ്ഞ ആറു പതിറ്റാണ്ടായി കുവൈത്തിനെ ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളിലൊന്നായി കെട്ടിപ്പടുക്കുന്ന പ്രകിയക്ക് സാക്ഷ്യം വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്ത പ്രമുഖ വ്യക്തിത്വമാണ് ഇന്ന്(ശനി) അന്തരിച്ച കുവൈത്തിന്റെ അമീർ ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹ്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം കൈവരിച്ച പരിഷ്‌കാരങ്ങൾക്കും പരിവർത്തനങ്ങൾക്കും അമീർ നേതൃത്വം നൽകി. 1937 ജൂൺ 25ന് കുവൈറ്റ് സിറ്റിയിലാണ് അദ്ദേഹം ജനിച്ചത്. പരേതനായ അമീർ സബാഹ് അൽഅഹമ്മദ് അൽസബാഹിന്റെ അർദ്ധസഹോദരനും 1921 നും 1950 നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന കുവൈറ്റിന്റെ പത്താമത്തെ ഭരണാധികാരി അമീർ അഹമ്മദ് അൽജാബർ അൽസബാഹിന്റെ ആറാമത്തെ മകനുമായിരുന്നു. കുവൈറ്റിലെ വിവിധ സ്‌കൂളുകളിലും തുടർന്ന് കിഴക്കൻ, മുബാറക്കിയ സ്‌കൂളുകളിലും പഠിച്ച അദ്ദേഹം കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ പഠനം തുടർന്നു. 1962ൽ ഹവല്ലി മേഖലയുടെ ഗവർണറായി നിയമിതനായ ശേഷം ഷെയ്ഖ് നവാഫ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീടാണ് നിരവധി മന്ത്രാലയങ്ങളിൽ ജോലി ചെയ്തത്. 1978ൽ ആഭ്യന്തര മന്ത്രിയായി. തുടർന്ന് 1988ൽ പ്രതിരോധ മന്ത്രിയായി. 1990ലെ ഇറാഖി അധിനിവേശത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 

പ്രതിരോധ മന്ത്രിയായിരിക്കെ, നവാഫ് രാജകുമാരൻ സൈനിക സിവിലിയൻ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും പ്രതിരോധ മന്ത്രാലയ ക്യാമ്പുകൾ നവീകരിക്കാനും വികസിപ്പിക്കാനും അവർക്ക് എല്ലാ ആധുനിക ആയുധങ്ങളും യന്ത്രങ്ങളും നൽകാനും പ്രവർത്തിച്ചു. കുവൈറ്റ് സൈന്യം ഉപയോഗിക്കുന്ന എല്ലാത്തരം ആയുധങ്ങളും പൈലറ്റിംഗ് മിലിട്ടറി എയർക്രാഫ്റ്റുക    ളും പരിശീലിപ്പിക്കുന്നതിന് സൈനികരെ വിദേശങ്ങളിലേക്ക് അയച്ചു. ആയുധങ്ങൾ വാങ്ങുമ്പോഴുള്ള കരാറിൽ, ഇവ ഉപയോഗിക്കുന്നതിന് കുവൈറ്റ് സൈനികർക്ക് പരിശീലനം നൽകുകയും പരിപാലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥ എഴുതിച്ചേർത്തു. 1991ൽ കുവൈറ്റ് വിമോചനയുദ്ധത്തിനുശേഷം ആദ്യത്തെ സർക്കാർ രൂപീകരിച്ചപ്പോൾ സാമൂഹ്യകാര്യതൊഴിൽ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു. അതിനുശേഷം 1994ൽ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി മാറി. 2003ൽ വീണ്ടും ആഭ്യന്തര മന്ത്രി സ്ഥാനം.

2006ൽ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെയും 14 വർഷം ഈ സ്ഥാനത്ത് തുടരുകയും 2020 സെപ്തംബറിൽ രാജ്യത്തിന്റെ അമീറിന്റെ മരണത്തെത്തുടർന്ന് അമീർ സ്ഥാനം ഏറ്റെടുക്കുന്നതുവരെയും ആഭ്യന്തര മന്ത്രിയായും തുടർന്നു. അധികാരമേറ്റ ശേഷം തന്റെ മുൻഗാമി സഞ്ചരിച്ച അതേപാതയിലൂടെയായിരുന്നു സബാഹിന്റെയും യാത്ര. മേഖലയിലെ വ്യത്യസ്ത വീക്ഷണമുള്ള കക്ഷികൾ തമ്മിലുള്ള തർക്കത്തിൽ ഭാഗമായില്ല. അതേസമയം,എല്ലാവർക്കും ഇടയിൽ രഞ്ജിപ്പിന്റെ പാത തുറക്കുകയും ചെയ്തു. 
 

Latest News