ഷെയ്ഖ് മിഷ്അൽ അഹമ്മദ് അൽ ജാബർ കുവൈത്തിന്‍റെ പുതിയ അമീര്‍

കുവൈത്ത്- കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ നിയമിച്ചതായി മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിച്ചു. അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹിന്റെ പിൻഗാമിയായാണ് നിയമനം. ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹ് ഇന്ന്(ശനി)രാവിലെയാണ് അന്തരിച്ചത്. മരണത്തിൽ അനുശോചിച്ച് രാജ്യത്ത് നാൽപതു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
 

Latest News