ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  ഗാനഗന്ധര്‍വന്‍ യേശുദാസിന്

തിരുവനന്തപുരം- ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന്. പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട  കേന്ദ്രങ്ങള്‍ അറിയിച്ചു.  ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഫെബ്രുവരി 20 ന് അവാര്‍ഡ് സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുരസക്കാരം ഇതിനു മുമ്പ് ലഭിച്ച ഏക മലയാളി. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടി വഹീദ റഹ്മാനായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് 1969 ല്‍ തുടങ്ങിയ പുരസ്‌കാരമാണ് ദാദാ ഫാല്‍ക്കെ പുരസ്‌കാരം.എട്ടു തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള യേശുദാസിനെ 1975 ല്‍ പത്മശ്രീയും 2002 ല്‍ പത്മഭൂഷണും 2017 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്

Latest News