Sorry, you need to enable JavaScript to visit this website.

VIDEO ലേഡി ബോസിനെ പ്രണയിക്കുന്ന യുവാവ്; മീര ജാസ്മിനും നരേനും വേഷമിടുന്ന ക്വീന്‍ എലിസബത്ത് ട്രെയിലര്‍

കൊച്ചി-മീര ജാസ്മിനും നരേനും ഒന്നിച്ചെത്തുന്ന 'ക്വീന്‍ എലിസബത്ത്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കര്‍ക്കശക്കാരിയായ ലേഡി ബോസും അവരെ പ്രണയിക്കുന്ന യുവാവും ആയാണ് മീരയും നരേനും ചിത്രത്തില്‍ വേഷമിടുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 29ന് തിയേറ്ററുകളിലെത്തും.
ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'പടച്ചോനെ നിങ്ങള് കാത്തോളീ', വെള്ളം' തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീര്‍ സേട്ട്. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്!ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചുവന്നത്. ജയറാം നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട് ആയിരുന്നു.

 

Latest News