മഞ്ചേരി- മലപ്പുറം ജില്ലയിലെ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അഞ്ചു പേരില്‍ നാലു പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് വൈകീട്ട് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഓട്ടോ െ്രെഡവര്‍ മഞ്ചേരിക്കടുത്തു പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുള്‍ മജീദ്(55), ഓട്ടോ യാത്രക്കാരായ പുല്ലൂര്‍ കിഴക്കേത്തല സ്വദേശി മുഹ്‌സിന(34),സഹോദരി കരുവാരക്കുണ്ട് വെളയൂര്‍ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ(33), മക്കളായ റൈഹ ഫാത്തിമ(നാല്), റിന്‍ഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന തസ്‌നീമ ബുധനാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിത്.പുല്ലൂരിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുകയായിരിന്നു കുടുംബം.ഇതിനിടയിലാണ് ദാരുണ സംഭവം.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നഷാദ്,ഫാത്തിമ ഹസ,മുഹമ്മദ് അഹ്‌സാന്‍,തസ്‌നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പ്രാഥമിക ചികില്‍സക്ക് ശേഷം ഇവരെ മഞ്ചേരിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
കര്‍ണാടകയില്‍ നിന്ന് തമിഴ്്‌നാട് അതിര്‍ത്തിയിലെ നാടുകാണി വഴി ശബരിമലയിലേക്ക് പോകുകയായിരുന്നു ബസ്.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.അപകടത്തെത്തുടര്‍ന്ന് മഞ്ചേരി പോലീസും നാട്ടുകാരുമാണ് ഓട്ടോയിലുള്ളവരെ ആശുപത്രികളിലേക്കു മാറ്റിയത്.
ഇരുപത് വര്‍ഷമായി പയ്യനാട് തടപ്പറമ്പില്‍ താമസിക്കുന്ന അബ്ദുള്‍ മജീദ് മഞ്ചേരി താണിപ്പാറ സ്വദേശിയാണ്.ഭാര്യ:ഹഫ്‌സത്ത്. മുഹമ്മദ് ഹനീഫ,മുഹമ്മദ് ഫാരിസ്,മുഹമ്മദ് ജുനൈദ്,മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഷുഹൈബ്,റിന്‍ഷ മറിയം എന്നിവര്‍ മക്കളാണ്.






