കായംകുളം സ്വദേശി ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടന്‍- ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് കായംകുളം താമരക്കുളം സ്വദേശിയായ ബിസിനസ് പ്രമുഖന്‍ ഹനീഫ് ഷിബു (50) നിര്യാതനായി. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു 'ഷാഷിബ്' ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളില്‍ ഒരാളാണ്. ഹനീഫ് ഷിബുവിന്  മുമ്പ് രണ്ട് തവണ കോവിഡ് വന്നിട്ടുള്ളതാണ്. ഇത്തവണ കോവിഡ് മൂലം ശ്വാസതടസ്സം നേരിടുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന ഹനീഫ് ഷിബു തന്റെ ബിസിനസ് യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ ഷാജുവിന് ഒപ്പമാണ് യു.കെയിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എഴുപതില്‍പ്പരം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള 'ഷാഷിബ്' ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്.
മുണ്ടക്കയം സ്വദേശിനിയായ രഹ്‌ന കമാലാണ് ഭാര്യ. മക്കള്‍: സറോഷ്, സറ, സിമ്ര. ഖബറടക്കം ലണ്ടനില്‍ നടത്തും.

 

Latest News