ഷാരൂഖും കുടുംബവും മണവാട്ടിക്കൊപ്പം; 24 വര്‍ഷം മുമ്പെടുത്ത കജോളിന്റെ മെഹന്ദി ചിത്രം വൈറലായി 

മുംബൈ-കൈ നിറയെ മൈലാഞ്ചി അണിഞ്ഞ് ചിരിച്ചിരിക്കുന്ന കജോള്‍, പിന്നില്‍ ഷാരൂഖ് ഖാനും ഗൗരി ഖാനും കുഞ്ഞ് ആര്യനും...' 24 വര്‍ഷം മുന്‍പ് എടുത്ത ചിത്രം വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 1999 ഫെബ്രുവരി 24നായിരുന്നു കജോളിന്റെയും അജയ് ദേവഗണ്ണിന്റെയും വിവാഹം.  വിവാഹ തലേന്ന് നടന്ന മെഹന്ദിക്ക് കുടുംബസമേതം എത്തിയതാണ് ഷാരൂഖ് ഖാന്‍. 1993ല്‍ പുറത്തിറങ്ങിയ ബാസിഗര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ഷാരൂഖ് - കജോള്‍ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരംഭിക്കുന്നത്. അന്ന് തുടങ്ങിയ സൗഹൃദം 30 വര്‍ഷമായി തുടരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹെ, കഭി ഖുശി കഭി ഗം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഇരുവരും. ബോളിവുഡിലെ ലക്കി പെയറെന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. 

Latest News