സത്താറിന്റെ സ്മരണയിൽ ഇശൽ രാവ് പുരസ്‌കാരങ്ങൾ സമർപ്പിച്ചു

കെ.ജി. സത്താർ സ്മാരക മാപ്പിള ആർട്‌സ് എൻകറേജർ അവാർഡ് സമീർ ഷർവാനിയിൽ നിന്ന് നെല്ലറ ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു. 

ദുബായ്- ആൾ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച ഹുബ്ബുൽ ഇമറാത് പരിപാടിയിൽ പ്രമുഖ ഗായകനായിരുന്ന കെ.ജി. സത്താറിന്റെ പേരിലുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇബ്രാഹിം കരിക്കാടിന്റെ നേതൃത്വത്തിൽ ദേശ ഭക്തി ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഇ.കെ. ദിനേശൻ ദേശീയ ദിന സന്ദേശം നൽകി. നസറുദ്ദീൻ മണ്ണാർക്കാട് കെ.ജി. സത്താർ അനുസ്മരണം നടത്തി. സത്താറിന്റെ മക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്മരണക്കായി ഏർപ്പെടുത്തിയ മാപ്പിള ആർട്‌സ് എൻകറേജർ  അവാർഡ് നെല്ലറ ഷംസുദ്ദീനും, നവാഗത പ്രതിഭ അവാർഡ് സുലൈമാൻ മതിലകത്തിനും യഥാക്രമം ഷമീർ ഷർവാനി, സലാം കൊടിയത്തൂർ എന്നിവർ നൽകി. ഫ്‌ളോറ ഹസൻ ഹാജി, കെ.പി. മുഹമ്മദ്, നൗഷാദ് സത്താർ, ചാക്കോ ഊളക്കാടൻ, അഷ്‌റഫ് വളാഞ്ചേരി, റിയാസ് മാണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസിഡന്റ് മൂസ കൊയമ്പ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. സത്താറിന്റെ ഗാനങ്ങൾ മകൾ നസീമ സത്താർ, പേരകുട്ടികളായ റഈസ്, ഷഫീഖ്, എന്നിവരോടൊപ്പം നെല്ലറ ഷംസുദ്ദീൻ, യുസഫ് പാനൂർ, നൗഷാദ് നാട്ടിക, അസീസ് പന്നിത്തടം, അഷറഫ് മേപ്പാടി, നാസർ അച്ചിപ്ര, ശുഹൂദ് തങ്ങൾ, ഗഫൂർ ഖാൻ തുടങ്ങിയവർ ആലപിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും നാസർ അച്ചിപ്ര നന്ദിയും പറഞ്ഞു. റഈസ് കോട്ടക്കൽ, ജാസിം തിരുവനന്തപുരം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Tags

Latest News