മസ്കത്ത്- ചൂതാട്ടവുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് 13 പ്രവാസികളെ റോയൽ ഒമാൻ പോലീസ് പിടികൂടി.
ഗവർണറേറ്റ് പോലീസ് കമാൻഡ് റുസ്താഖിലെ വിലായത്തിലെ ഒരു വീട്ടിൽ നിന്നാണ് ഏഷ്യൻ പൗരത്വമുള്ള 13 പേരെ അറസ്റ്റ് ചെയ്തത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.






