കുടുംബസ്ത്രീയും കുഞ്ഞാടും പൂര്‍ത്തിയായി; ധ്യാനും അന്നാ രേഷ്മയും മുഖ്യവേഷങ്ങളില്‍

തിരുവനന്തപുരം- ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിച്ച് മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുടുംബസ്ത്രീയും കുഞ്ഞാടും' ചിത്രീകരണം പൂര്‍ത്തിയായി. പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീര്‍ത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്‌നേഹാ ബാബു, സ്‌നേഹാ ശ്രീകുമാര്‍, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- ലോവല്‍ എസ്, തിരക്കഥ, സംഭാഷണം- ശ്രീകുമാര്‍ അറയ്ക്കല്‍, എഡിറ്റിംഗ്- രാജാകൃഷ്ണന്‍ വിജിത്ത്, ഗാനങ്ങള്‍- സിജില്‍ ശ്രീകുമാര്‍, സംഗീതം- മണികണ്ഠന്‍, വില്‍സന്‍ തോമസ്, പി. ആര്‍. ഒ- വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

Latest News