ദുരിത ബാധിതരെ സ്വന്തം വീട്ടിലേക്ക്  ക്ഷണിച്ച് നടന്‍ ടൊവിനോ

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന്‍ ടൊവിനോ. തന്റെ വീടിന് ചുറ്റും അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആര്‍ക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്നും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നും ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 
ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്തു ദുരുപയോഗം ചെയ്യരുതെന്നപേക്ഷ-ടോവിനോ തോമസ് നയം വ്യക്തമാക്കി 

Latest News