അബുദാബി- യു.എ.ഇയിലെ ആദ്യത്തെ മദ്യനിര്‍മ്മാണശാലയുടെ വാതിലുകള്‍ തുറക്കാന്‍ അബുദാബി ഒരുങ്ങുന്നു. ക്രാഫ്റ്റ് ബൈ സൈഡ് ഹസിലിന്റെ മൈക്രോ ബ്രൂവറിയും ഗ്യാസ്ട്രോപബും ഗാലേറിയ അല്‍ മരിയ ദ്വീപില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
യു.എ.ഇയിലെ ആദ്യത്തെ ക്രാഫ്റ്റ് ആല്‍ക്കഹോള്‍ ബ്രാന്‍ഡാണ് സൈഡ് ഹസില്‍. അബുദാബിയിലെ ആദ്യത്തെ ക്രാഫ്റ്റ് മൈക്രോബ്രൂവറി തുറക്കുന്നതില്‍ ഞങ്ങള്‍ വിനീതരും ആവേശഭരിതരുമാണ്. യുഎഇയുടെ ഉയര്‍ന്ന നിലവാരത്തിന് യോഗ്യമായ നൂതനവും ആധികാരികവുമായ അനുഭവങ്ങള്‍ നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് -സൈഡ് ഹസില്‍ ബ്രൂസ് ആന്‍ഡ് സ്പിരിറ്റ്സിന്റെ സ്ഥാപകരിലൊരാളായ ചാഡ് മക്ഗീ പറഞ്ഞു.
2021ല്‍, അബുദാബിയിലെ സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലഹരിപാനീയങ്ങള്ക്കുള്ള ലൈസന്‍സ് നടപടിക്രമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി 'ഫെര്മെന്റേഷന് പെര്‍മിറ്റ്' ഉള്‍പ്പെടുത്തിയിട്ടുണ്ട്.






