എഐ ഉപയോഗിച്ച് സ്റ്റിക്കറുകളുണ്ടാക്കാം, പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് വാട്‌സാപ്പ്

ഏറ്റവും കൂടുതല്‍ ജനകീയമായ സോഷ്യല്‍ മീഡിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പ് നിരവധി അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ രൂപപ്പെടുത്തിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഒരു അപഡേറ്റ്. ഉപയോക്താവ് നല്‍കിയ വാചകത്തെ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ സ്വയമേവ സൃഷ്ടിക്കപ്പെടും. എഐ സ്റ്റിക്കറുകള്‍ ഇംഗ്ലീഷിലുള്ള വാചകത്തിന് മാത്രമേ ലഭ്യമാകൂ. ഈ അപ്‌ഡേറ്റ് ചില രാജ്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

'അയച്ചുകഴിഞ്ഞാല്‍, ഐഎ സ്റ്റിക്കറുകള്‍ നിങ്ങളുടെ സ്റ്റിക്കര്‍ ട്രേയില്‍ സ്വയമേവ ദൃശ്യമാകും കൂടാതെ നിങ്ങളുടെ കോണ്‍ടാക്റ്റുമായി എപ്പോള്‍ വേണമെങ്കിലും അത് പങ്കിടാം.

ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ചാറ്റില്‍ ഒരു സന്ദേശം പിന്‍ ചെയ്യാന്‍ നിശ്ചിത സമയത്തേക്ക് കഴിയും: 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെ തെരഞ്ഞെടുക്കാം. ഈ സന്ദേശം ഏത് സമയത്തും അണ്‍പിന്‍ ചെയ്യാന്‍ കഴിയും. ഇതാണ് മറ്റൊരു അപ്‌ഡേറ്റ്.

സന്ദേശങ്ങള്‍ക്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാക്കുന്നു. 'വ്യൂ വണ്‍സ്' ഓപ്ഷന്‍ ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. ഇത് വോയ്‌സ് മെസേജ് സേവ് ചെയ്യുന്നതോ ഫോര്‍വേഡ് ചെയ്യുന്നതോ തടയും.

 

Latest News