Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബി ബസ് നിരക്കുകള്‍ ഏകീകരിച്ചു, പരമാവധി അഞ്ച് ദിര്‍ഹം

അബുദാബി - അബുദാബിയിലെ എല്ലാ പബ്ലിക് ബസുകളുടെയും നിരക്ക് ഏകീകരിച്ചതായി ഗതാഗത അതോറിറ്റി  അറിയിച്ചു. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ പറയുന്നതനുസരിച്ച്, നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും അടിസ്ഥാന ബസ് നിരക്ക് 2 ദിര്‍ഹവും അധിക കിലോമീറ്ററിന് 5 ഫില്‍സും ആയിരിക്കും. ഒരു യാത്രക്ക് പരമാവധി 5 ദിര്‍ഹം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഒരു യാത്രക്കാരന്‍ തന്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒന്നില്‍ കൂടുതല്‍ ബസുകളില്‍ കയറുമ്പോള്‍ 2 ദിര്‍ഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നല്‍കേണ്ടതില്ല. യാത്രയുടെ അവസാനം 'ഹഫലത്ത്' സ്മാര്‍ട്ട് കാര്‍ഡ് വഴി പണമടച്ചാല്‍, യാത്രക്കാരുടെ ബോര്‍ഡിംഗ് ഡെസ്റ്റിനേഷന്‍ മുതല്‍ അവസാന ഡ്രോപ്പ് ഓഫ് വരെയുള്ള ചെലവ് കണക്കാക്കുമെന്ന് ഐടിസി പറഞ്ഞു. ബസുകള്‍ മാറിക്കയറുന്നത്് മൂന്ന് നിബന്ധനകള്‍ക്ക് വിധേയമാണ്:

-യാത്രക്കാരന്‍ ന്യായമായ സമയത്തിനുള്ളില്‍ ബസ് മാറ്റണം
-മാറ്റങ്ങളുടെ എണ്ണം രണ്ട് തവണയില്‍ കൂടരുത്, അതായത് പരമാവധി മൂന്ന് ബസുകള്‍ ഉപയോഗിച്ച് യാത്ര പൂര്‍ത്തിയാക്കണം.
-യാത്രയുടെ ദിശയില്‍ മാറ്റമുണ്ടാകരുത്.

യാത്രയുടെ ചെലവ് കണക്കാക്കാന്‍ യാത്രക്കാര്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുന്നതിന് മുമ്പും കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യണം. യാത്രയുടെ അവസാനം കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ പരമാവധി ഫീസ് ഈടാക്കും.

 

Tags

Latest News