Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിന് കനത്ത പ്രഹരം, പരിക്കേറ്റവർ പതിനായിരം കവിഞ്ഞു; യഥാർത്ഥ കണക്ക് മൂടിവെച്ച് സൈന്യം

ഗാസ-ഹമാസിന് എതിരായ യുദ്ധത്തിൽ ഇസ്രായിൽ സൈന്യത്തിന് ഏറ്റത് കനത്ത തിരിച്ചടിയാണെന്ന് റിപ്പോർട്ടുകൾ. യുദ്ധമുന്നണിയിലുള്ള സൈനികരെ മാനസികമായി തകർക്കാതിരിക്കാൻ കൊല്ലപ്പെട്ടതും മരിച്ചതുമായ സൈനികരുടെ എണ്ണം ഇസ്രായിൽ സൈന്യം തീരെ കുറച്ചാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇസ്രായിൽ സൈന്യം പ്രഖ്യാപിച്ച പരിക്കേറ്റ സൈനികരുടെ എണ്ണവും ആശുപത്രികളിലെ അപകടങ്ങളുടെ യഥാർത്ഥ പട്ടികയും തമ്മിൽ കാര്യമായ വിടവ് ഉണ്ടെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായിലിലെ ആശുപത്രികൾ മൊത്തം 10,584 പേരെയും കുടിയേറ്റക്കാരെയും ചികിത്സിച്ചതായി ഇസ്രായിൽ സൈന്യം ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബർ 7 നും ഡിസംബർ 10 നും ഇടയിലുള്ള കണക്കാണിത്. പരിക്കേറ്റവരിൽ 471 പേരുടെ നില ഗുരുതരമാണ്. ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി പരിക്കേറ്റ സൈനികരുടെ എണ്ണം ഇസ്രായിൽ സൈന്യം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇക്കാലയളവിൽ 1,593 ഇസ്രായേലി സൈനികർക്ക് പരിക്കേറ്റുവെന്നാണ് സൈന്യം പറയുന്നത്. ഇതിൽ 255 സൈനികർക്ക് ഗുരുതരമായ പരിക്കുകളും 446 പേർക്ക് മിതമായ പരിക്കുകളും 892 പേർക്ക് നിസ്സാര പരിക്കുകളും ഉണ്ടായതായി സൈന്യം അഭിപ്രായപ്പെട്ടു. 
എന്നാൽ, ആശുപത്രികളിലെ രേഖകൾ പരിശോധിക്കുമ്പോൾ സൈന്യം പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്നാണ് ഇസ്രായിലിലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ സൈനികരുടെ എണ്ണം സൈന്യം പുറത്തുവിട്ട കണക്കിൻെ ഇരട്ടിയാണെന്ന് ആശുപത്രി ഡാറ്റ കാണിക്കുന്നതായി പത്രം അഭിപ്രായപ്പെട്ടു.

'ഉദാഹരണത്തിന്, അഷ്‌കെലോണിലെ ബാർസിലായ് മെഡിക്കൽ സെന്റർ മാത്രം ഒക്ടോബർ 7 മുതൽ യുദ്ധത്തിൽ പരിക്കേറ്റ 1,949 സൈനികരെ ചികിത്സിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. അസ്സുത അഷ്‌ഡോഡ് ആശുപത്രി 178, ഇച്ചിലോവ് (ടെൽ അവീവ്) 148, റാംബാം (ഹൈഫ) 181, ഹദസ്സ (ജറുസലേം) 209, ഷാരേയ് സെഡെക് (ജറുസലേം) 139 സൈനികരെയും ചികിത്സിച്ചതായി റിപ്പോർട്ടുണ്ട്. 
ആയിരത്തോളം സൈനികർ ബിയർ ഷെവയുടെ സോറോക്ക മെഡിക്കൽ സെന്ററിലും 650 പേർ ടെൽഹാഷോമറിലെ ഷെബ മെഡിക്കൽ സെന്ററിലും ചികിത്സ തേടി. എമർജൻസി വാർഡുകളിലും ഇൻപേഷ്യന്റ് വാർഡുകളിലും ചികിത്സ തേടി എത്തിയവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ എണ്ണം കൂടി ഇതോടൊപ്പം ചേർക്കുമ്പോൾ പരിക്കേറ്റ സൈനികരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് കൂടും. യുദ്ധവുമായി ബന്ധമില്ലാത്ത വൈദ്യസഹായം ആവശ്യമുള്ള സൈനികരെ ചില ആശുപത്രികളെങ്കിലും പ്രവേശിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമെ, ഉത്കണ്ഠാ രോഗമടക്കം മാനസിക രോഗവും ഇസ്രായിൽ സൈനികർക്ക് ഇടയിൽ വ്യാപകമായിട്ടുണ്ട്. 

Latest News