കൊച്ചി- കേരളത്തിൽ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരുമെങ്കിലും മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുൻ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. നിലവിലുള്ള അവസ്ഥയിൽ മഴ കൂടാൻ സാധ്യതയില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കിൽ ശനിയാഴ്ച്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും.
ഏതു മലയാളിക്കും അവരുടെ നാട്ടിലെ മഴയുടെ അവസ്ഥ അറിയാനായി
കാലാവസ്ഥാ കേന്ദ്രത്തിലേക്ക് വിളിക്കാം. ഫോണ് : 0471 2322 330 , 04712330025






