പാലക്കാട്ട് നാല് വയസുകാരനെ  കഴുത്ത് ഞെരിച്ച് കൊന്നു

പാലക്കാട്- നാല് വയസുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി നഗര്‍ മധുസൂദനന്റെ മകന്‍ ഋത്വികാണ് മരിച്ചത്. 
സംഭവത്തിനു പിന്നില്‍ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ദാസാണ്. രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം. സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണെന്നു പോലീസ് വ്യക്തമാക്കി. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ദീപ്തിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Latest News