33 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച

തിരുവനന്തപുരം- സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിംഗ് സമയം. വോട്ടെണ്ണല്‍ 13ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പിന് 192 പോളിങ് ബൂത്തുകളാണുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വിഡിയോഗ്രഫിയും പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News