ഗാസ- ഗാസയിലെ ആശുപത്രികളില്‍ ഭീകരാവസ്ഥ നിലനില്‍ക്കുകയാണ്. വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ അഭാവം കാരണം ഗാസയിലെ ആശുപത്രികളിലെ സ്ഥിതി വളരെ മോശമാണെന്ന് വടക്കന്‍ ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി മേധാവി അഹമ്മദ് അല്‍കഹ്‌ലൂത്ത് പറഞ്ഞു. 'ഞങ്ങള്‍ നാല് ദിവസത്തിലേറെയായി ഉപരോധത്തിലാണ്,' അദ്ദേഹം പറഞ്ഞു. ഇസ്രായില്‍ സൈനിക ടാങ്കുകള്‍ ആശുപത്രിക്ക് ചുറ്റുമുണ്ട്. ബോംബാക്രമണം വളരെ തീവ്രമാണ്.
മുന്‍കൂട്ടി മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ ഇസ്രായിലി സേന പ്രസവ വാര്‍ഡ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും നവജാത ശിശുക്കള്‍ക്കൊപ്പം രണ്ട് അമ്മമാരും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചുറ്റും വെടിവെപ്പിന്റെയും പട്ടാളക്കാരുടേയും ഭീഷണി കാരണം ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുന്നില്ല- അല്‍കഹ്‌ലൂത്ത് പറഞ്ഞു.
നിലവില്‍ 65 രോഗികളും 12 കുട്ടികളും ഐ.സി.യുവിലും ഇന്‍കുബേറ്ററുകളില്‍ ആറ് നവജാത ശിശുക്കളുമുള്ള ആശുപത്രിയില്‍ വെള്ളമോ ഇന്ധനമോ ഭക്ഷണമോ ഇല്ല.