ഗാസ- മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ ഇസ്രായില്‍ തിരഞ്ഞുപിടിച്ചു നടത്തുന്ന ആക്രമണം തുടരുന്നു. അല്‍ ജസീറയുടെ അനസ് അല്‍ ശരീഫിനാണ് ഇന്ന് പിതാവിനെ നഷ്ടമായത്. ഉത്തരഗാസയിലെ ജബാലിയയില്‍ വീടിന് നേരെ നടന്ന ആക്രമണത്തിലാണ് മരണം. മറ്റു കുടുംബാംഗങ്ങള്‍ യു.എന്‍ സ്കൂളില്‍ അഭയം തേടിയിരുന്നു. പ്രായാധിക്യവും അവശതയുംമൂലം പിതാവിന് വീടുവിട്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് അനസ് പറഞ്ഞു.