Sorry, you need to enable JavaScript to visit this website.

ദുബായില്‍ എട്ട് ദിര്‍ഹം മുതല്‍ വിമാന നിരക്ക്, അടുത്ത കൊല്ലത്തെ യാത്രക്ക് ഓഫര്‍

ദുബായ്- അടുത്ത വര്‍ഷം അവസാനം ദുബായില്‍നിന്ന് മനിലയിലേക്ക് യാത്ര ചെയ്യുകയാണോ? മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ 8 ദിര്‍ഹം മാത്രം ചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫിലിപ്പൈന്‍സ് ബജറ്റ് കാരിയറായ സെബു പസഫിക് ആണ് ഈ ഉത്സവ സീസണില്‍ പുതിയ ഓഫര്‍ നല്‍കുന്നത്.

ഡിസംബറിലെ 12-12 സെയിലിന്റെ ഭാഗമായാണ്  യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ ദുബായ്-മനില ഫ്‌ളൈറ്റില്‍ 8 ദിര്‍ഹം അടിസ്ഥാന നിരക്കില്‍ ടിക്കറ്റ് കിട്ടുക. 2024 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെ ഷെഡ്യൂള്‍ ചെയ്യുന്ന യാത്രകള്‍ക്കാണ് നിരക്കിളവ്. അടിസ്ഥാന നിരക്കില്‍ നികുതികളും അഡ്മിന്‍ ഫീസും സര്‍ചാര്‍ജുകളും ഉള്‍പ്പെടുന്നില്ല. ഇളവുനിരക്കുകള്‍ പരിമിതവും റീഫണ്ട് ചെയ്യാനാകാത്തതുമാണ്.

 

Latest News