ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യകുമ്പസാരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി- കണ്ണീരും പുഞ്ചിരിയുമായി  നില്‍ക്കുന്ന നിഷ്‌കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖവുമായി ഒരു സിനിമാ പോസ്റ്റര്‍. അന്ത്യകുമ്പസാരം സിനിമയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. 

ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിര്‍വഹിക്കുന്നു. സബൂര്‍ റഹ്‌മാന്‍ ഫിലിംസിന്റെ ബാനറില്‍ സബൂര്‍ റഹ്‌മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ത്രില്ലര്‍ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രസക്തിയുള്ള  കഥയാണ് പറയുന്നത്. ഒരു വയസ്സുള്ള ഇതള്‍ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ  ഷോണ്‍ സേവിയര്‍, വൈഷ്ണവി കല്യാണി, സമര്‍ഥ് അംബുജാക്ഷന്‍, രാകേഷ് കല്ലറ, മാഹിന്‍ ബക്കര്‍, റോഷ്‌ന രാജന്‍, ജോയല്‍ വറുഗീസ് എന്നിവരും അഭിനയിക്കുന്നു.

ഡി. ഓ. പി: പ്രേം പൊന്നന്‍, സംഗീതം: ആനന്ദ് നമ്പ്യാര്‍, നിതിന്‍ കെ ശിവ, വരികള്‍: ദിന്‍ നാഥ്  പുത്തഞ്ചേരി, ഹ്യൂമന്‍ സിദ്ദീഖ്, എഡിറ്റര്‍: കപില്‍ ഗോപാലകൃഷ്ണന്‍, പി. ആര്‍. ഒ: എം. കെ.  ഷെജിന്‍.

Latest News