Sorry, you need to enable JavaScript to visit this website.

മൊബൈല്‍ അഡിക്ഷന്‍ ചികിത്സക്ക് കൊണ്ടുവന്ന കുട്ടി കടന്നുകളഞ്ഞു

ബംഗളൂരു- മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായതിനെ തുടര്‍ന്ന് ചികിത്സിക്കാനായി കൊണ്ടുവെന്ന 17 കാരന്‍ ബംഗളൂരുവിലെ നിംഹാന്‍സില്‍നിന്ന് രക്ഷപ്പെട്ടു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത്. പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയ ശേഷം കര്‍ഷകനായ കുട്ടിയുടെ പിതാവ് സിദ്ധപുര പോലീസില്‍ പരാതി നല്‍കി.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ ആണ്‍കുട്ടിയെ നാട്ടിലെ ആശുപത്രിയില്‍നിന്ന് നിംഹാന്‍സിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഡിസംബര്‍ നാലിനാണ് കിടപ്പുരോഗിയായി പ്രവേശിപ്പിച്ചത്. കൂടുതല്‍ ചികിത്സയ്ക്കായി നിംഹാന്‍സിലെ  ഡോക്ടര്‍ കൂട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം വൈകുന്നേരം നാല് മണിയോടെ വീട്ടുകാര്‍ കുട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്. പോലീസിനെ സമീപിക്കുന്നതിന് മുമ്പ് വീട്ടുകാര്‍ ആശുപത്രി പരിസരത്തും മറ്റു സ്ഥലങ്ങളിലും തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
കുട്ടിയുടെ പ്രൊഫൈല്‍ സഹിതം പോലീസ് കണ്‍ട്രോള്‍ റൂമിലും ബീറ്റ് പോലീസിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News