ദുബായില്‍നിന്ന് സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു

മസ്‌കത്ത് - ഒമാനിലെ ദിബ്ബയില്‍ കൊല്ലം സ്വദേശി മുങ്ങിമരിച്ചു. ദുബായില്‍ ജോലിചെയ്യുന്ന കൊല്ലം കടപ്പാക്കട സ്വദേശി ജിതിന്‍ (38) ആണ് മരിച്ചത്. ദുബായില്‍നിന്ന് ഒരു ദിവസത്തെ സന്ദര്‍ശനത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ഒമാനിലെ മൊസാണ്ഡം ദ്വീപിലെത്തിയതായിരുന്നു. ബോട്ടിംഗ് നടത്തിയശേഷം ദ്വീപിനുസമീപം നീന്താനിറങ്ങിയപ്പോഴാണ് അപകടം.

നാലുമാസം മുന്‍പാണ് ദുബായില്‍ ഇലക്േട്രാണിക്‌സ് സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ഭാര്യ: ശോഭ, മക്കള്‍: രേഷ്മ, ഋതു. ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News