Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'രണ്ട് മണ്ടൻമാർക്കിടയിൽ വലിയ മണ്ടൻ ആര്?'; രഞ്ജിത്തിനെയും ഭീമൻ രഘുവിനെയും പരിഹസിച്ച് ഹരീഷ് പേരടി

കൊച്ചി - ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. കഴിഞ്ഞദിവസം രഞ്ജിത് നടൻ ഭീമൻ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുമ്പ് ഒരു പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ തുടക്കം മുതൽ അവസാനം വരേ നടൻ ഭീമൻ രഘു എഴുന്നേറ്റുനിന്നതിനെ പരാമർശിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. 
 ഞങ്ങളൊക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമൻ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ് നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റർ രഘൂ നിങ്ങൾ അവിടെ ഇരിക്കൂ എന്നു പറഞ്ഞാൽ ഇയാൾ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിൽ ഇയാൾ ഒരു കോമാളിയാണ്. മസിൽ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.' എന്നായിരുന്നു രഞ്ജിത്തിന്റെ വിമർശം.
 ഇതിന് മറുപടിയായാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടൂ. എന്നാണ് ഹരീഷിന്റെ പരിഹാസം. ഒരു മണ്ടൻ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി. സ്വന്തം മണ്ട എങ്ങനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം -എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

Latest News