മീര നന്ദന്റെ ഭാവിവരന് നേരേ പരിഹാസം

കൊച്ചി-നടി മീര നന്ദന്റെ പ്രതിശ്രുത വരന്‍ ശ്രീജുവിന് നേരേ ബോഡി ഷെയിമിംഗ്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ മീര പങ്കുവച്ചപ്പോള്‍ മുതല്‍ ശ്രീജുവിനെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മീര പങ്കുവയ്ക്കുന്ന ശ്രീജുവിന്റെ ചിത്രങ്ങള്‍ക്ക് നേരേയും നിരന്തരം പരിഹാസം ഉണ്ടാവുന്നു . മുഖത്തിന്റെ ആകൃതിയെയും മൂക്കിനെയും ചിരിയെയും എല്ലാം പരിഹസിച്ച് അതിരൂക്ഷമായ ആക്ഷേപങ്ങളാണ് ചിത്രങ്ങള്‍ക്ക് നേരെ ഉണ്ടാവുന്നത്. നിനക്ക് അങ്ങനെ തന്നെ വേണം എന്നും ക്യാഷ് മാത്രം നോക്കിയാല്‍ മതിയോ മീരേ? ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കേണ്ട എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാല്‍ മീരയെയും ശ്രീജുവിനെയും പിന്തുണയ്ക്കുന്നവരുമുണ്ട്. അവര്‍ക്ക് ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നതാണ് അവര്‍ കണ്ടെത്തിയ സൗന്ദര്യമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ മീരയെയും ശ്രീജുവിനെയും പിന്തുണയ്ക്കുന്നു. അടുത്തിടെയാണ് മീരയുടെ വിവാഹ നിശ്ചയം നടന്നത്.
 

Latest News