ഗാസ- യുദ്ധത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 18000 ആയതായി ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു. 49500 പേര്‍ക്ക് പരിക്കുണ്ട്. ഗാസ മുനമ്പ് മുഴുവന്‍ ഇപ്പോള്‍ പോരാട്ടം നടക്കുന്നതിനാല്‍, 23 ദശലക്ഷം ആളുകള്‍ക്ക് ഒളിക്കാന്‍ ഒരിടവുമില്ലെന്ന് അന്താരാഷ്ട്ര സഹായ സംഘടനകള്‍ പറയുന്നു.
കരളലിയിക്കുന്ന ദൃശ്യങ്ങളാണ് എവിടെയും. ഗാസ ഒരു ദുഃസ്വപ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. വടക്കന്‍ ഭാഗത്തുനിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്ന തെക്കന്‍ ഗാസ മുനമ്പിലെ പ്രധാന നഗരമായ ഖാന്‍ യൂനിസിന്റെ ഹൃദയഭാഗത്തേക്ക് ഞായറാഴ്ച ഇസ്രായില്‍ ടാങ്കുകള്‍ ഇരച്ചുകയറി.