റായ്പുർ - വിവാഹ ചടങ്ങിന് പിന്നാലെ വധൂവരന്മാർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. വധൂവരന്മാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നു പേരുമാണ് മരിച്ചത്.
വധു അടക്കം നാലുപേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിൽ വച്ചാണ് സംഭവം. ട്രക്ക് ഉപേക്ഷിച്ച് മുങ്ങിയ ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.