ഭോപ്പാൽ- ഛത്തീസ്ഗഢിൽ ബി.ജെ.പി രണ്ടു ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കും. പുതിയ മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ പ്രഖ്യാപിച്ച ശേഷമാണ് ബി.ജെ.പിക്ക് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അരുൺ സാവോയും മുതിർന്ന നേതാവ് വിജയ് ശർമയുമാണ് ഉപമുഖ്യമന്ത്രിമാർ. മുൻ മുഖ്യമന്ത്രി രമൺ സിംഗാണ് നിയമസഭാ സ്പീക്കർ.