മഴയ്ക്ക് ശമനമില്ല; മരണസംഖ്യ 77 ആയി, കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി

തിരുവനന്തപുരം-സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 77 ആയി. ഇന്നു മാത്രം 10 പേരാണ് മരിച്ചത്. എറണാകുളം ജില്ലയില്‍ 30,580 പേരെ അഭയകേന്ദ്രങ്ങളിലെത്തിച്ചു. ഇടുക്കി റിസര്‍വോയറില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്.
സംസ്ഥാനത്താകെ ഒന്നരലക്ഷത്തോളം പേരാണ് 1200 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് തിരുവനന്തപുരത്ത് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കണ്ണന്താനം ഇന്നലെ പ്രധാനമന്ത്രി നേരന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ എന്നിവരെ സന്ദര്‍ശിച്ച് കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു.
 

Latest News