ഷാർജയിൽ മരിച്ച ഫർസാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മുഹമ്മദ് ഫർസാൻ

ദുബായ്- ഷാർജയിൽ നിര്യാതനായ മലയാളി ബാലന്റെ മൃതദേഹം ഇന്ന് (10/12/2023) നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബിയുടെയും, ഷൈദയുടെയും (തുറവുങ്കര പള്ളത്തുകടവിൽ ശുക്രുദ്ദീന്റെയും, സോഫിയയുടെയും മകൾ) മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും, താമസിയാതെ കിടക്കയിൽ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 10.50 ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും. തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ ഉച്ചക്ക് 12 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോകുന്ന  മൃതദേഹം വൈകിട്ട് 3.30ന് തൊടുപുഴ നൈനാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. സഹോദരി: നൗറിൻ നഫീസ.

Tags

Latest News