ദുബായ്- ആലപ്പുഴ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. പത്തിയൂർ എരുവ കൊലശ്ശേരി വീട്ടിൽ സുകുമാരൻ സരസമ്മ ദമ്പതികളുടെ മകൻ സജികുമാർ (50) ആണ് മരിച്ചത്. റാക് അൽഗൈൽ ഇൻവെഞ്ച്വർ മെറ്റൽ പ്രൊഡക്ടസ് ഇൻഡസ്ട്രീസ് ജീവനക്കാരനായികുന്നു. റാക് പൊലീസ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് റാക് കെ.എം.സി.സി റെസ്ക്യു വിംഗ് പ്രതിനിധി ഹസൈനാർ കോഴിച്ചെന അറിയിച്ചു.






