VIDEO നവകേരള സദസ്സില്‍ യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് തല്ലി

കൊച്ചി- നവകേരള സദസ്സില്‍ പ്രതിഷേധം ഉയര്‍ത്തിയ യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൊച്ചി മറൈന്‍ െ്രെഡവിലെ പരിപാടിക്കിടെയാണ് സംഭവം.
യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസിന്റെ കണ്‍മുന്നിലാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. പോലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടരുന്നത് വീഡിയോയില്‍ കാണാം.
വേദിയിലെത്തി പ്രതിഷേധിച്ചതിന്  യുവാവിനെതരിെ പോലീസ് കേസ് എടുത്തിട്ടുണ്ട്.  പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു.

 

Latest News