യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍

കോട്ടയം- വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. മണര്‍കാട് കിഴക്കേതില്‍ വീട്ടില്‍ പ്രവീണ്‍രാജു (31), കൂരോപ്പട ളാക്കാട്ടൂര്‍ കല്ലുത്തറ വീട്ടില്‍ ആരോമല്‍ എന്ന ഉണ്ണിക്കുട്ടന്‍ (26), മണര്‍കാട് മണ്ഡലത്തില്‍ വീട്ടില്‍ സനുമോന്‍ (29), അയര്‍ക്കുന്നം അമയന്നൂര്‍ തേവര്‍വടക്കേതില്‍ വീട്ടില്‍ ശരത് ശശി (25), കോട്ടയം കലക്ടേറേറ്റ് ഭാഗത്ത് കോഴിമല വീട്ടില്‍ രതീഷ് എന്ന ജിജിന്‍ഫിലിപ്പ് (26) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. 

മണര്‍കാട് പറപ്പള്ളിക്കുന്ന് ഭാഗത്തുള്ള യുവാവിനെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നേരത്തെ ഇവരുടെ സുഹൃത്തായിരുന്ന യുവാവ് ഇപ്പോള്‍ ഇവരുമായി സഹകരിക്കാത്തതിനെ തുടര്‍ന്നുള്ള വിരോധമാണ് വീട്ടില്‍ ല്‍ അതിക്രമിച്ച് കയറി കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.  

പ്രവീണ്‍രാജുവും ജിജിന്‍ ഫിലിപ്പും മണര്‍കാട് സ്റ്റേഷനിലെ ആന്റി സാമൂഹ്യ വിരുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും ശരത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയര്‍ക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Latest News