ദുബായ് - ബര്‍ദുബായിലെ ഹിന്ദു ക്ഷേത്രം ജനുവരി മൂന്നു മുതല്‍ ജബല്‍ അലിയിലെ പുതിയ ലൊക്കേഷനിലേക്ക് മാറ്റും. 60 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രമാണ് മാറ്റി സ്ഥാപിക്കുന്നത്. ഇതിന് ക്ഷേത്രം ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി. ബര്‍ദുബായ് അമ്പലത്തിന് മുന്നിലെ ഗേറ്റില്‍ ഇതു സംബന്ധമായ അറിയിപ്പ് പതിച്ചിട്ടുണ്ട്.
യു.എ.ഇയില്‍ താമസിക്കുന്ന ഹിന്ദു വിശ്വാസികള്‍ക്കായി 1950 കളുടെ അവസാനമാണ് ക്ഷേത്രം പണിതത്. ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുമെന്നും കമ്മിറ്റി അംഗം അറിയിച്ചു. കൂടുതല്‍ സൗകര്യങ്ങളോടെയും വിശാലതയോടെയുമാണ് അമ്പലം മാറ്റുന്നത്.