VIDEO കടുവയുടെ വായില്‍നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുതന്നെ

ന്യൂദല്‍ഹി- ഉത്തരാഖണ്ഡില്‍ കടുവയുടെ വായില്‍ അകപ്പെടുമായിരുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യം. നാഷണല്‍ പാര്‍ക്കിന് സമീപത്ത് കൂടി ഒരു യുവാവ് നടക്കുന്നതും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമായ വീഡിയോ വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ് വാന്‍ ആണ് എക്‌സില്‍ പങ്കുവെച്ചത്.  
അടുത്ത കാലത്തായി കടുവയുടെ നിരന്തരമായ ആക്രമണം മൂലം വാര്‍ത്തകളില്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ ദേശീയോദ്യാനം.  ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത് എന്ന് തലക്കെട്ടോടെയാണ് പര്‍വീണ്‍ കാസ് വാന്‍ വീഡിയോ പങ്കുവെച്ചത്. കൈയില്‍ ബാഗുമായാണ് യുവാവ് നടന്നുനീങ്ങുന്നത്. ഇടയ്ക്ക് വച്ച് യുവാവ് പിന്നാക്കം നടന്നു. ഈസമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്ന കടുവ റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് മറയുന്നതാണ് വീഡിയോയിലുള്ളത്.

 

 

Tags

Latest News