പോലീസ് ചമഞ്ഞ് കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്നു

മീനങ്ങാടി-കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കര്‍ണാടകയിലെ ചാമരാജ് നഗറില്‍നിന്നു വരികയായിരുന്ന എകരൂല്‍ സ്വദേശി മക്ബൂല്‍(28), ഈങ്ങാപ്പുഴ സ്വദേശി നാസര്‍(50) എന്നിവരുടെ പണമാണ് കവര്‍ന്നത്. വെള്ളി രാവിലെയാണ് സംഭവം. മീനങ്ങാടി അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍  മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റുവാഹനങ്ങളിലെത്തിയ ചിലര്‍ പോലീസ് ആണെന്നു പറഞ്ഞ് കാറില്‍ കയറ്റി ഓടിച്ചുപോകുകയും യാത്രയ്ക്കിടെ പണം കവര്‍ന്നശേഷം മേപ്പാടിക്കു സമീപം ഇറക്കിവിടുകയുമായിരുന്നുവെന്ന് മക്ബൂലും നാസറും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കവര്‍ച്ചയ്ക്ക് ഇരയായവര്‍ സഞ്ചരിച്ച കാര്‍ പിന്നീട് മേപ്പാടിക്കു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

 

Latest News