'ടോക്‌സിക്': ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷിന്റെ 19-ാം ചിത്രം ടൈറ്റില്‍ പ്രഖ്യാപിച്ചു 

കൊച്ചി- ഒന്നര വര്‍ഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാര്‍ യാഷ് തന്റെ അടുത്ത ചിത്രമായ ടോക്സിക്- എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ പ്രശസ്തയായ ഗീതു മോഹന്‍ദാസാണ് സംവിധായിക. 

ടോക്സിക്- എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍- അപ്സ് എന്ന തലക്കെട്ട് വെളിപ്പെടുത്തുന്ന വീഡിയോ പ്രേക്ഷകരെ ലഹരി പിടിപ്പിക്കുമെന്ന വാഗ്ദാനവും റിലീസ് തിയ്യതിയും നല്‍കി പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നു.

ചിത്രത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് പറഞ്ഞു: ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് യാഷിനെ കണ്ടെത്തി. മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്. ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണ പറഞ്ഞത് ഇപ്രകാരമാണ്: ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും വലിയ പ്രോജക്ടിനായി റോക്കിംഗ് സ്റ്റാര്‍ യാഷുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന ഈ മികവുറ്റതും ഗംഭീരവുമായ ഈ സിനിമയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നു. 

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന യാഷിന്റെ ടോക്‌സിക്- എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്‌സ്, കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News