Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വരശലഭങ്ങൾ പറന്നു, മേളപ്പദങ്ങളിൽ അനന്തപുരിയുടെ അഴക് വിടർന്നു

കലയുടെയും സംസ്‌കൃതിയുടെയും സമ്പന്ന  പൈതൃകമുണർത്തുന്ന തിരുവനന്തപുരത്തിന്റെ തനത് കലാവിശേഷങ്ങളുടെ പ്രതീകാത്മകമായ ആഘോഷമായിരുന്നു കഴിഞ്ഞയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ അരങ്ങേറിയ അനന്തോൽസവം-2023. അക്ഷരാർഥത്തിൽ ജിദ്ദയിലെ സഹൃദയരിലത് ആവേശത്തിന്റെ മേളക്കൊഴുപ്പ് ചാർത്തി.

തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയുടെ പത്തൊമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അനന്തോൽസവം കൊടികയറിയത്. മേളപ്പെരുക്കം തീർത്ത് സദസ്യരെ ആവേശത്തിന്റെ അനന്തശൃംഗമേറ്റിയ അനന്തോൽസവത്തിലെ ഏറ്റവും അഴകാർന്ന പരിപാടികളിലൊന്നായി റിയാദിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിന്റെ ശിങ്കാരിമേളം. ജിദ്ദയിലെ പ്രേക്ഷകർക്കിത് പുതിയ അനുഭവമായിരുന്നു. 


പ്രമുഖ സിനിമ പിന്നണി ഗായകനും സൂഫി - ഗസൽ രംഗത്ത് ഖ്യാതി നേടിയ പാട്ടുകാരനുമായ സിയാഹുൽ ഹഖും ഏഷ്യാനെറ്റ് റിയാലിറ്റി ഷോ താരമായ ശിഖ പ്രഭാകറും ചേർന്ന് സ്വരരാഗ സമന്വയം തീർത്ത സംഗീത രാവ് ഏറെ ആസ്വാദ്യകരമായി. 


ജിദ്ദയിലെ സംഗീത ബാൻഡ് ആയ 'തീവണ്ടി'യും റിയാദ് പോൾസ്റ്റർ ഡാൻസ് അക്കാദമിയും ഒപ്പം ജയശ്രീ പ്രതാപൻ രംഗാവിഷ്‌കാരം നിർവഹിച്ച കേരള തീം ഡാൻസിൽ കേരളത്തിന്റെ തനത് നൃത്തരൂപങ്ങളുടെ സമ്മേളനം തീർത്തു. ധന്യ കിഷോർ നൃത്ത സംവിധാനം നിർവഹിച്ച ക്ലാസിക്കൽ ഡാൻസും മതിലുകൾ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും മൗശ്മി ശരീഫ് നൃത്തസംവിധാനം നിർവഹിച്ച ഫ്യൂഷൻ ഡാൻസും ഐശ്വര്യ തരുൺ നൃത്ത സംവിധാനം നിർവഹിച്ച ലേഡീസ് ഡാൻസും കലാഭവൻ ഗഫാർ ചിട്ടപ്പെടുത്തിയ വാദ്യോപകരണ സംഗീതവും സദസ്സിന് വേറിട്ട ആസ്വാദനം സമ്മാനിച്ചു.


അജി ഡി. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ജിദ്ദ ഇന്ത്യൻ കോൺസൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രായോജകരായ എഫ്.എസ്.സി ലോജിസ്റ്റിജിക് പ്രതിനിധി ഷബീർ സുബൈറുദ്ദീൻ ആശംസകൾ അർപ്പിച്ചു.


ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നാസർ സ്മാരക അവാർഡ് വാസു വെള്ളത്തേടത്തിനും കലാരംഗത്തുള്ള മികവിന് മഹേഷ് സ്മാരക അവാർഡ് പ്രസിദ്ധ നാടക പ്രവർത്തകനും സംവിധായകനുമായ സന്തോഷ് കടമ്മനിട്ടക്കും ടി.എസ്.എസ് സ്‌പെഷ്യൽ അച്ചീവ്‌മെന്റ് അവാർഡ് ഇന്ത്യൻ നാഷണൽ ബുക്‌സ് ഓഫ് വേൾഡ് റെക്കോഡിനർഹയായ അറബി കാലിഗ്രഫി ആർട്ടിസ്റ്റും ബാറ്റർജി മെഡിക്കൽ കോളേജ് വിദ്യാർഥിനിയുമായ  ആമിന മുഹമ്മദ് ബിജുവിനും നൽകി.

ഓൾ കേരള ഇന്റർ സ്‌കൂൾ ചെസ്സ് ചാമ്പ്യാൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി സ്റ്റേറ്റ് ചാമ്പ്യനായ ഹാഫിസ് റഹ്മാനെയും വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച വിഷാൽ വിൻസെന്റിനെയും ടി എസ് എസ് വാർഷിക ആഘോഷങ്ങളിൽ നിസ്തുല സേവനം അർപ്പിച്ച ജാഫർ ഷരീഫിനെയും വെബ്സൈറ്റ് നിർമാതാവ് പ്രജിൻ ഡെൺസൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


വിജേഷ് ചന്ദ്രു സ്വാഗതവും മുഹമ്മദ് ബിജു നന്ദിയും രേഖപ്പെടുത്തി. നജീബ് വെഞ്ഞാറമൂട്, ആഷിക് ഹാഷിം, ആമിന മുഹമ്മദ് ബിജു, ആയിഷ മറിയം, മിൻസ ഫാത്തിമ, അസ്‌ന മുഹമ്മദ് ബിജു, യാസീൻ ശരീഫ് എന്നിവർ അവതാരകരായിരുന്ന അനന്തോത്സവം 2023 ടി. എസ്. എസ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ നിയന്ത്രിച്ചു.

 

Latest News