തിരുച്ചിറപ്പിള്ളിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ദമ്പതികള്‍ മരണമടഞ്ഞു

ചെന്നൈ - തിരുച്ചിറപ്പിള്ളിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് പ്രാഥമിക വിവരം. വറ്റിവരണ്ട പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Latest News