മിശ്ര വിവാഹത്തെക്കുറിച്ച് നാസര്‍ ഫൈസി പറഞ്ഞത് മുസ്‌ലീം ലീഗിന്റെ നിലപാടാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

തൂശൂര്‍ - മിശ്ര വിവാഹത്തെക്കുറിച്ച്  സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത് മുസ്‌ലീം ലീഗിന്റെ നിലപാടാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുസ്‌ലീം ലീഗുകാരനായ മതപണ്ഡിതനാണ് നാസര്‍ ഫൈസി കൂടത്തായി. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന നിലപാടുകള്‍ മുസ്‌ലീം ലീഗിന്റെതാണെന്നും മന്ത്രി പറഞ്ഞു. നാസര്‍ ഫൈസി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്.  ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി പി എമ്മും ഡി വൈ എഫ് ഐയും മുസ്‌ലീം  പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന. സുന്നി മഹല്ല്  ഫെഡറേഷന്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സാരഥി സംഗമത്തിലാണ്  അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്.

 

Latest News