അമേരിക്കയിലെ കാമ്പസില്‍ വെടിവെപ്പ്,  മൂന്ന് പേര്‍ കൊല്ലപ്പെട്ടു 

വാഷിങ്ടണ്‍- അമേരിക്കയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ കാമ്പസില്‍ നിന്നും ഒഴിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.വെടിവയപ്പുണ്ടായ ഉടനെ തന്നെ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവില്‍ കാമ്പസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കാമ്പസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest News