ജയിലില്‍ തറതുടച്ച് അനിതകുമാരി, മുഖംമറച്ച് മൗനത്തില്‍ അനുപമ

തിരുവനന്തപുരം- ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാംപ്രതി എം.ആര്‍. അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലില്‍ തറ തുടയ്ക്കുന്നു. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകള്‍ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഡോ. വന്ദനദാസ് കൊലക്കേസ് പ്രതിക്കൊപ്പമാണ് മുഖ്യപ്രതി പദ്മകുമാര്‍. ഇയാള്‍ മറ്റൊരു ജയിലിലാണ്.

പൊതുവേ ശാന്തയായാണ് അനിത പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തറ തുടയ്ക്കലാണ് അനിത കുമാരിക്ക് നല്‍കിയിരിക്കുന്ന ജോലി. അനുപമക്ക് പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല. കൈകൊണ്ട് മുഖം മറച്ച് സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയില്‍ ഒരേ ഇരിപ്പാണ് അനുപമയെന്ന്  ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുക്കുന്ന ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ട്. അനുപമക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.

'പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല' ജയില്‍ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു.
അനുപമ അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌െ്രെകബര്‍മാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 4.98 ലക്ഷം സബ്‌സ്‌െ്രെകബര്‍മാരാണുള്ളത്. എന്നാല്‍ ഇന്നലെ 5.27 ലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ കാല്‍ ലക്ഷത്തില്‍ കൂടുതല്‍ പേര്‍ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മേയില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് നവംബര്‍ 17നാണ് അനുപമ പത്മന്‍ എന്ന പേരിലേക്ക് മാറ്റിയത്. അനുപമക്ക് മറ്റൊരു ഫേസ്ബുക്ക് പേജുമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് അതില്‍ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്. അനുപമയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

Latest News