കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോഴിക്കോട് - കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം പ്രമാണിച്ച് നാളെ (07.12.2023 വ്യാഴം) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. 
 വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും അവധി ബാധകമാണെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Latest News