ജിസാന്‍- സൗദി അറേബ്യയിലെ ജിസാനില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ദര്‍ബിലാണ് സംഭവം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ്(44) കൊല്ലപ്പട്ടത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെ്തിട്ടുണ്ട്.
സെപ്റ്റംബര്‍ ഒമ്പതിനാണ് അബ്ദുല്‍ മജീദ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ദര്‍ബില്‍ ശീഷ കടയിലാണ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയെ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)