പരശുറാം എക്‌സ്പ്രസില്‍ രണ്ട്  പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു

കോഴിക്കോട്-ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു. പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ ദുരിത യാത്രയാണ് പെണ്‍കുട്ടികള്‍ കുഴഞ്ഞുവീഴുന്നതിന് ഇടയാക്കിയത്. തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ നിന്നു നാഗര്‍കോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്‌സ്പ്രസില്‍ വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്കു കയറിയ 2 വിദ്യാര്‍ഥിനികളാണു കുഴഞ്ഞുവീണത്. വന്ദേഭാരത് ട്രെയിന്‍ കടന്നുപോകാന്‍ പരശുറാം എക്‌സ്പ്രസ് അര മണിക്കൂറോളം തിക്കോടിയില്‍ നിര്‍ത്തിയിട്ട സമയത്താണ് ഒരാള്‍ കുഴഞ്ഞുവീണത്. മറ്റൊരാള്‍ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലാണ്. ഇരുവരെയും സഹയാത്രക്കാര്‍ ശുശ്രൂഷ നല്‍കിയാണ് കോഴിക്കോട്ടെത്തിച്ചത്.

Latest News